ട്രോളിങ്ങ്: ഫിഷറീസ് കമ്മീഷണര്‍ ഹാജരാകണം

Tuesday 9 April 2019 2:28 pm IST

കൊച്ചി: വിദേശ ട്രോളറുകളുടെ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്ര ഫിഷറീസ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ഡോ. പി. പോള്‍ പാണ്ഡ്യന്‍ മേയ് 22ന് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.

വിദേശ ട്രോളറുകളുടെ ആഴക്കടലിലെ മത്സ്യബന്ധനം മൂലമുണ്ടാകുന്ന നഷ്ടം കണക്കാക്കണമെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് കൊല്ലം സ്വദേശി എം.കെ. സലിം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.