കൊച്ചി: ഇരിങ്ങാലക്കുട സബ് രജിസ്ട്രാര്‍ ഓഫീസ് ഹര്‍ത്താല്‍ ദിനത്തില്‍ തുറക്കാതിരുന്ന സബ് രജിസ്ട്രാര്‍ റോണി ജോര്‍ജിന്റെ സസ്പെന്ഷന് റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ നടപടി.
ബിജെപി ഹര്‍ത്താല്‍ ആചരിച്ച ഡിസംബര്‍ 14ന് ഇരിങ്ങാലക്കുട സബ് രജിസ്ട്രാര്‍ ഓഫീസ് തുറന്നില്ല. വനിതകളടക്കം ജീവനക്കാര്‍ എത്തിയെങ്കിലും ഓഫീസ് തുറന്നില്ല. ഇക്കാര്യം സബ് രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചുമില്ല. പിന്നീട് ഡിസംബര്‍ 18നാണ് റോണിയെ സസ്പെന്‍ഡ് ചെയ്തത്. ഇതിനെതിരെ റോണി നല്കിയ ഹര്‍ജിയില്‍ സസ്പെന്ഷന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി.
എന്നാല്‍ ഇയാള്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി തുടരാമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനുള്‍പ്പെടെ ഹര്‍ത്താല്‍ ദിനത്തില്‍ പ്രവര്‍ത്തിച്ചിരുന്നെന്നും സബ് രജിസ്ട്രാര്‍ ഓഫീസ് മാത്രമാണ് പൂട്ടിയിട്ടിരുന്നതെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: