കെ.എം മാണിയുടെ വിയോഗം നികത്താന്‍ ആകാത്തത്: കുമ്മനം രാജശേഖരന്‍

Tuesday 9 April 2019 6:55 pm IST

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുടെ നിര്യാണത്തില്‍ കുമ്മനം രാജശേഖരന്‍ അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലെ അനിതരസാധാരണമായ വ്യക്തിത്വമായിരുന്നു മാണി സാര്‍ എന്ന് എല്ലാവരും വിളിച്ചിരുന്ന കെ എം മാണി.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് മാണി സാര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ള ധനമന്ത്രിയെന്ന ഒറ്റ റെക്കോര്‍ഡ് മാത്രം മതി അദ്ദേഹത്തിന്റെ മഹത്വം അറിയാന്‍.

രാഷ്ട്രീയത്തിലെ അതികായന്‍ ആയിരുന്ന കെ.എം മാണിയുടെ വിയോഗം നികത്താന്‍ ആകാത്തതാണ്. കുടുംബത്തിന്റെയും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നെന്ന് കുമ്മനം രാജശേഖരന്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.