ആലപ്പുഴ: തകഴി സാഹിത്യോത്സവത്തിന് ഇന്ന് തകഴി ശങ്കരമംഗലത്ത് തുടക്കം. തകഴിയുടെ ചരമദിനമായ പത്തിന് തുടങ്ങി ജന്മദിനമായ 17 വരെയാണ് സാഹിത്യോത്സവം.
ഇന്ന് രാവിലെ ഒമ്പതിന് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. വൈകിട്ട് നാലിന് സംവിധായകന് പ്രമോദ് പയ്യന്നൂര്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. സ്മാരകസമിതി വൈസ് ചെയര്മാന് പ്രൊഫ. എന്‍. ഗോപിനാഥപിള്ള അധ്യക്ഷനാകും. ഫോക്ലോര് അക്കാദമി ചെയര്മാന് സി.ജെ. കുട്ടപ്പന് മുഖ്യാതിഥിയാകും. ആറു മുതല്‍ കലാപരിപാടികള്‍, നൃത്തസന്ധ്യ. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന കുട്ടികളുടെ നാടകക്കളരിയും സംഘടിപ്പിക്കും.
പതിനൊന്നിന് വൈകിട്ട് അഞ്ചിന് കവിയരങ്ങ്, ഏഴിന് സംഗീതസന്ധ്യ. 12ന് വൈകിട്ട് അഞ്ചിന് കഥാചര്‍ച്ച. 13ന് വൈകിട്ട് അഞ്ചിന് കഥയരങ്ങ്, ഏഴിന് സിനിമാപ്രദര്‍ശനം. 14ന് വൈകിട്ട് അഞ്ചിന് കഥാചര്‍ച്ച, ഏഴിന് സിനിമാപ്രദര്‍ശനം. 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുട്ടികളുടെ സാഹിത്യരചനാമത്സരം, അഞ്ചിന് തിരുവാതിരമത്സരം. 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുട്ടികളുടെ ചിത്രരചനാമത്സരം, അഞ്ചിന് കഥാചര്‍ച്ച, ഏഴിന് കലാപരിപാടികള്‍.
പതിനേഴിന് വൈകിട്ട് 4.30ന് ജന്മദിനാഘോഷവും സമാപനസമ്മേളനവും സാഹിത്യകാരന് സി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. നാടകസംവിധായകന്‍ ബേബിക്കുട്ടന് സമ്മാനവിതരണവും പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള സാഹിത്യപ്രഭാഷണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: