ചന്ദ്രകാന്ത് ശര്‍മയുടെ ബലിദാനം ഹിന്ദു സമൂഹത്തിന് നഷ്ടം: ആര്‍എസ്എസ്

Wednesday 10 April 2019 6:58 am IST

ന്യൂദല്‍ഹി: ഭീകരരുടെ വെടിയേറ്റു മരിച്ച ആര്‍എസ്എസ് ജമ്മു കശ്മീര്‍ പ്രാന്ത സഹ സേവാപ്രമുഖ് ചന്ദ്രകാന്ത് ശര്‍മയുടെ ബലിദാനം ഹിന്ദു സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി. ഏറെ ദുഃഖകരമായ സംഭവമാണ് ജമ്മു കശ്മീരില്‍ ഉണ്ടായത്. ഭീകരവാദികളുടെ ഈ നടപടിയെ അപലപിക്കുന്നു. 

ഭീകരതയുടെ കേന്ദ്രമായിരുന്ന കിഷ്ത്വാറിലെ ദേശഭക്തരുടെ ആശാകേന്ദ്രമായിരുന്നു ചന്ദ്രകാന്ത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.ചന്ദ്രകാന്തിന്റെ ബലിദാനം വെറുതെയാവില്ലെന്ന് ആര്‍എസ്എസ് വിശ്വസിക്കുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടം എല്ലാ സ്വയംസേവകരും തുടരും. 

കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സംസ്ഥാന ഭരണകൂടത്തോട് ആവശ്യപ്പെടുന്നതായും സര്‍കാര്യവാഹ് പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.