കൂത്തുപറമ്പ്: പ്രായപൂര്‍ത്തിയാകാത്ത വനവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സിപിഎം ചെറുവഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയും എകെജി സാംസ്കാരിക നിലയം പ്രസിഡന്റും പാട്യം സഹകരണ ബാങ്ക് ഡയറക്ടറുമായ ചെറുവാഞ്ചേരി പൂവ്വത്തൂരിലെ മഹേഷ് പണിക്കര്രെയാണ് (42) കണ്ണവം പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ ഇയാള്‍ക്കെതിരെ പോക്സോ വകുപ്പു പ്രകാരം കേസെടുത്തിരുന്നു. തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ചെറുവാഞ്ചേരിക്ക് സമീപമുള്ള കോളനിയിലെ പൂജാചടങ്ങിനെത്തിയതായിരുന്നു മഹേഷ് പണിക്കര്‍. ഇതിനിടയിലാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നത്. പീഡനശ്രമം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് കോളനി നിവാസികളും നാട്ടുകാരും ഇയാളെ പിടികൂടി പോലീസിനു കൈമാറി.
പോക്സോ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. ശാരീരിക അസ്വാസ്ഥ്യമനുഭവപ്പെട്ട ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. രാത്രി പന്ത്രണ്ടു മണിയോടെ അച്ഛനോടൊപ്പം സ്റ്റേഷനിലെത്തിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: