ന്യൂദല്‍ഹി : ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ദലൈലാമയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ രണ്ട് ദിവസം കൂടി ലാമയ്ക്ക് ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍മാരുടെ പ്രതിനിധിയായ ടെന്സിന് ടക്ല മാധ്യമങ്ങളെ അറിയിച്ചു. 1959ല്‍ ചൈനീസ് അധിനിവേശത്തിനെത്തുടര്‍ന്ന് ടിബറ്റില്‍ നിന്ന് പലായനം ചെയ്ത ദലൈ ലാമയ്ക്കും സംഘത്തിനും ഇന്ത്യ രാഷ്ട്രീയ അഭയം നല്കി. തുടര്‍ന്ന് ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ധര്‍മ്മശാലയിലാണ് ദലൈ ലാമ താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: