അമേഠിയില്‍ രാഹുല്‍ ഗാന്ധി നാമ നിര്‍ദ്ദേശ പത്രിക നല്‍കി

Wednesday 10 April 2019 1:52 pm IST

ലഖ്‌നൗ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കി. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രയങ്കയുടെ ഭര്‍ത്താവ്, ഇവരുടെ മക്കളായ റെയ്ഹാന്‍ മിറായ എന്നിവര്‍ക്കൊപ്പം എത്തിയാണ് രാഹുല്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കിയത്. 

റോഡ്‌ഷോയുമായാണ് രാഹുല്‍ പത്രിക നല്‍കാന്‍ എത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയാണ് അമേഠിയില്‍ മുഖ്യ എതിരാളി. ഇതിനെ തുടര്‍ന്ന് രാഹുല്‍ വയനാട്ടിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം അമേഠിയിലെ പരാജയ ഭീതിമൂലമാണ് രാഹുല്‍ വയനാട്ടിലും പത്രിക നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.