മാഹിയില്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നും ബോംബുകള്‍ കണ്ടെത്തി

Wednesday 10 April 2019 3:59 pm IST

തലശ്ശേരി: മാഹി പള്ളൂരില്‍ ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ നിന്നും നാല് ബോംബുകള്‍ കണ്ടെടുത്തു. പള്ളൂര്‍ ചെമ്പ്ര സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തു നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബും രണ്ട് നാടന്‍ ബോംബും കണ്ടെടുത്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂര്‍ ജില്ലയിലും മാഹിയിലും സംഘര്‍ഷ സാധ്യതാ മേഖലകളില്‍ പോലീസ് പരിശോധന നടത്തിവരികയാണ്. അതിനിടയിലാണ് ബോംബുകള്‍ കണ്ടെടുത്തത്. കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡും മാഹി പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. 

മാഹി, പളളൂര്‍, പന്തക്കല്‍ മേഖലകളിലായിരുന്നു പരിശോധന. ബോംബുകള്‍ പള്ളൂര്‍ സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.