ന്യൂദല്‍ഹി: റഫാല്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമെന്ന് കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്. കോടതി പറയാത്ത കാര്യങ്ങള്‍ കോടതി വിധിയെന്ന രീതിയില്‍ രാഹുല്‍ പ്രചരിപ്പിച്ചതായി അവര്‍ കുറ്റപ്പെടുത്തി.
മോദി കള്ളനാണെന്ന് കോടതി പറഞ്ഞതായി രാഹുല്‍ഗാന്ധി പ്രതികരിച്ചിരുന്നു. കോടതി പറയാത്ത കാര്യങ്ങള്‍ കോടതിയുടെ പേരില്‍ പറയുന്ന രാഹുല്‍ ഗാന്ധിയുടെ നടപടി കോടതിയലക്ഷ്യ പരിധിയില്‍ വരുന്നതാണ്. കോടതി വിധി വായിച്ചു പോലും നോക്കാതെയാണ് രാഹുല്‍ അത്തരത്തിലുള്ള വിവാദ പ്രസ്താവന നടത്തിയത്, നിര്‍മ്മലാ സീതാരാമന് കുറ്റപ്പെടുത്തി.
നിയമവിരുദ്ധമായ രീതിയില്‍ കൈവശപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയ പ്രതിരോധ രേഖകള്‍ പരിഗണിക്കണമോ വേണ്ടയോ എന്നതു മാത്രമായിരുന്നു കോടതി വിധിയിലുള്ളത്. അതിനെയാണ് മോദിക്കെതിരായ കോടതി വിധിയെന്ന് രാഹുല്‍ പ്രചരിപ്പിക്കുന്നത്.
വിവിധ അഴിമതിക്കേസുകളില്‍ ജാമ്യമെടുത്തു നടക്കുന്ന രാഹുലും കുടുംബാംഗങ്ങളും അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചതെന്നും നിര്‍മ്മല പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: