അഞ്ചാമതും ബെഞ്ചമിന്‍ നെതന്യാഹു

Wednesday 10 April 2019 9:07 pm IST

ജറുസലേം: ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹു അഞ്ചാമതും പ്രധാനമന്ത്രിയായേക്കും. നെതന്യാഹുവിന്റെ വലതുപക്ഷ പാര്‍ട്ടിയായ ലിക്കുഡിന് പാര്‍ലമെന്റില്‍ വ്യക്തമായ മുന്‍തൂക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ സൈനിക മേധാവിയും ബ്ലു ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവുമായ ബെന്നി ഗാന്‍സ് തെരഞ്ഞെടുപ്പില്‍ ശക്തമായ വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ശക്തമായ അഴിമതി ആരോപണങ്ങളാണ് നെതന്യാഹുവിനെതിരെ ഉയര്‍ന്നിരുന്നത്.

വിജയിക്കുകയാണെങ്കില്‍ തുടര്‍ച്ചയായി നാലാമതും മൊത്തത്തില്‍ അഞ്ചാം തവണയും പ്രധാനമന്ത്രിയാകുന്ന വ്യക്തിയാകും നെതന്യാഹു. കൂടാതെ രാഷ്ട്രപിതാവായ ഡേവിഡ് ബെന്‍ ഗുറിയോണിനെ പിന്തള്ളി ഇസ്രായേലിനെ ഏറ്റവും കുടുതല്‍ കാലം ഭരിച്ച നേതാവ് എന്ന റെക്കോഡും നെതന്യാഹുവിന് സ്വന്തമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.