യുഡിഎഫിന് വോട്ടഭ്യര്‍ഥിച്ച നേഴ്സിനെതിരെ പരാതി

Thursday 11 April 2019 11:58 am IST

കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് വേണ്ടി ഫേസ്ബുക്കിലൂടെ വോട്ടഭ്യര്‍ഥിച്ച സര്‍ക്കാര്‍ ജീവനക്കാരിക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന് പരാതി. എറണാകുളം മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നേഴ്സായ ശുഭക്കെതിരെയാണ് പരാതി. ശുഭ മുക്കത്ത് ആന്റണി എന്ന ഫേസ്ബുക്ക് പേജിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററിട്ട് ഇവര്‍ വോട്ടഭ്യര്‍ഥന നടത്തിയത്. 

ഹൈബി ഈഡനെ വിജയിപ്പിക്കുക എന്ന പോസ്റ്റര്‍ ഷെയര്‍ ചെയ്തു കൊണ്ട് എറണാകുളത്തിന്റെ ചങ്ക് എന്നും അവര്‍ കുറിച്ചു. ഇലക്ഷന്‍ കമ്മിഷന് നിരവധി പരാതികള്‍ പോയതോടെ വിവാദ പോസ്റ്റ് അവര്‍ നീക്കം ചെയ്തിട്ടുണ്ട്.

എന്നാല്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ഇവര്‍ക്കെതിരെ ഉചിതമായ നടപടി വേണമെന്ന നിലപാടിലാണ് പരാതിക്കാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.