സഖ്യസര്‍ക്കാര്‍ താഴെവീഴും; കര്‍ണാടകയില്‍ ഭരണം പിടിക്കും

Thursday 11 April 2019 12:56 pm IST

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങളില്‍ അതൃപ്തരായി എട്ട് എംഎല്‍എമാര്‍ രാജിവയ്ക്കുമെന്നും കര്‍ണ്ണാടകയിലെ സഖ്യസര്‍ക്കാര്‍ താഴെ വീഴുമെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന അദ്ധ്യക്ഷനുമായ ബിഎസ് യെദ്യൂരപ്പ. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കര്‍ണാടകത്തില്‍ നിന്നും 22 സീറ്റെങ്കിലും ലഭിക്കും. അത് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ തന്നെ സഹായിക്കുമെന്നും യെദ്യൂരപ്പ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസിന് ദക്ഷിണേന്ത്യയില്‍ വിജയിക്കണമെന്നുണ്ടെങ്കില്‍ കര്‍ണാടകത്തില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാട്ടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് കരുത്താകുമെന്ന വാദം തള്ളിയ യെദിയൂരപ്പ ഇത്തവണ ബി.ജെ.പിക്ക് ദക്ഷിണേന്ത്യയില്‍ വമ്ബിച്ച നേട്ടമുണ്ടാക്കാനാകുമെന്നും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.