തട്ടിപ്പുകാരി ലിമക്ക് ആറ് മാസം ജയില്‍ വാസം

Thursday 11 April 2019 10:34 pm IST

കൊല്ലം: ജൂവലറിയിലെ സ്വര്‍ണ്ണ തട്ടിപ്പിനും കിളികൊല്ലൂരിലെ വീട്ടമ്മയെ പറ്റിച്ച് സ്വര്‍ണ്ണം തട്ടിയ കേസിലെ മുഖ്യപ്രതി ലിമക്ക് മറ്റൊരു കേസില്‍ ആറ് മാസം തടവ്.

2009 തട്ടിപ്പ് നടത്തിയതില്‍ ഈസ്റ്റ് പോലീസ് എടുത്ത കേസില്‍ 2010 ല്‍ കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ രണ്ട് പേരുടെ ജാമ്യത്തില്‍ പുറത്തിറങ്ങിയ ലിമ മുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ജൂവലറി തട്ടിപ്പിന് ജാമ്യം എടുക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പഴയ കേസില്‍ വീണ്ടും ശിക്ഷ കിട്ടിയത്.

കിളികൊല്ലൂര്‍ സ്വദേശിയെ തട്ടിച്ച് അഞ്ചു ലക്ഷം രൂപ  കവര്‍ന്ന് വണ്ടി ചെക്ക് നല്‍കിയതിന് 2017ല്‍ കേസ് നല്‍കിയിരുന്നു ഇതിനും ലിമക്ക്  വാറണ്ട് നിലവില്‍ ഉണ്ട് .ആറു മാസം ശിക്ഷ ലഭിച്ച തട്ടിപ്പുകാരിയെ കൊട്ടരക്കര സബ്ജയിലിലെക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.