സിന്ധു സെമിയില്‍; സൈന പുറത്ത്

Saturday 13 April 2019 4:12 am IST

സിങ്കപ്പൂര്‍: ഇന്ത്യയുടെ പി.വി. സിന്ധു സിങ്കപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. അതേസമയം സൈന നെഹ്‌വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.

റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേത്രിയായ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവായ കായ് യാന്‍യാനെ ശക്തമായ പോരാട്ടത്തില്‍ വീഴ്ത്തി. ലോക പതിനെട്ടാം റാങ്കുകാരിയായ യാന്‍യാനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു കീഴടക്കിയത്. സ്‌കോര്‍ 21-13, 17-21, 21-14.

ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് സിന്ധു ഒരു ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തുന്നത്. മുന്‍ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. രണ്ടാം സീഡായ ഒകുഹാര ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ ആറാം സീഡായ സൈന നെഹ്‌വാളിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 21-8, 21-13.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.