തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ആചാര സംരക്ഷകര്‍ക്ക് തെരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വീരശൈവ സഭ പിന്തുണ നല്‍കുമെന്ന് പ്രസിഡന്റ് കെ.വി. ശിവന് പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആചാരം ജീവിതചര്യയുമായി കെട്ടുപിണഞ്ഞു കിടക്കുന്ന സമൂഹമാണ് വീരശൈവരുടേത്. ഇടതുവലതുമുന്നണികള് ശബരിമല വിഷയത്തില്‍ കൈക്കൊണ്ട നിലപാട് വിശ്വാസികള്‍ക്ക് എതിരാണ്. ശബരിമല കാത്തു സൂക്ഷിക്കേണ്ടത് ഹൈന്ദവ വിശ്വാസികളുടെ കടമയാണ്.
അതുകൊണ്ടു തന്നെ ഇന്ന് സംന്യാസി ശ്രേഷ്ഠന്മാരുടെയും സാമുദായിക സംഘടനകളുടെയും ശബരിമല കര്‍മസമിതികളുടെയും നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണയില്‍ അഖില ഭാരതീയ വീരശൈവ സഭയും പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. സുരേന്ദ്രന്‍പിള്ള, കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.എ. ഉണ്ണിപ്പിള്ള, ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു ജി.എസ്, ജില്ലാ സെക്രട്ടറി ടി.വി. ശശികുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: