ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ യോഗ്യതയെ പരിഹസിക്കുന്നവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യത എന്തുകൊണ്ടാണ് കണ്ടില്ലെന്ന് നടിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
ഇതും ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്, പൊതു ഓഡിറ്റിങ്ങ് നടത്തേണ്ടതാണ്. ബിരുദാനന്തര ബിരുദമില്ലാതെ എംഫില്‍ നേടിയ വ്യക്തിയാണ് രാഹുല്‍, ജെയ്റ്റ്ലി പറഞ്ഞു. ഒരു വിഷയത്തിന് തോറ്റിട്ടുമുണ്ട്, അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ യഥാര്‍ഥ പേര് രാഹുല്‍ വിഞ്ചിയെന്നാണെന്നും എംഫിലിന് നാഷണല്‍ എക്കണോമിക് പ്ലാനിങ് ആന്‍ഡ് പോളിസി വിഷയത്തില്‍ തോറ്റിട്ടുണ്ടെന്നും ഡോ. സുബ്രഹ്മണ്യന് സ്വാമി ട്വീറ്റ് ചെയ്തു. ഇതിനൊപ്പം രാഹുലിന്റെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: