ന്യൂദല്‍ഹി : ഭരണഘടനാ ശില്പി ഡോ. ബി ആര് അംബേദ്കറുടെ 128-ാം ജയന്തി ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ട്വിറ്ററിലൂടെയാണ് ഇരുവരും അംബേദ്കറെ അനുസ്മരിച്ച് ഇരുവരും സന്ദേശം പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശത്തിനൊപ്പം വീഡിയോയും പങ്കുവച്ചു.
ആധുനിക ഇന്ത്യക്ക് വേണ്ടി പൊരുതിയ വ്യക്തിയായിരുന്നു അംബേദ്കറെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിലൂടെ അറിയിച്ചു. ജാതി രഹിത ഇന്ത്യ സ്വപ്നം കണ്ട അംബേദ്കര്‍ സ്ത്രീകള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ യത്നിച്ചിരുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഭരണഘടനാ നിര്‍മ്മാതാവും സാമൂഹിക നീതിയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത ഡോ. ഭീമറാവും അംബേദ്കറിന്റെ ജയന്തി ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രിയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: