തെരഞ്ഞെടുപ്പിലെ തോല്‍വി പ്രതിപക്ഷം ഇപ്പോഴേ സമ്മതിച്ചു : ബിജെപി

Sunday 14 April 2019 3:18 pm IST

ന്യൂദല്‍ഹി : രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് കഴിഞ്ഞെന്ന് ബിജെപി. 2014നേക്കാള്‍ വലിയ തോല്‍വിയില്‍ ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ദല്‍ഹിയില്‍ ഞായറാഴ്ച യോഗം ചേര്‍ന്നതെന്നും ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു കുറ്റപ്പെടുത്തി. 

ഇതുകൊണ്ടൊന്നും രാഹുല്‍ ഗാന്ധി പാഠം പഠിച്ചിട്ടില്ല. കോണ്‍ഗ്രസ്സിന്റെ കൈ എന്നും ഇടനിലക്കാര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. 

യുപിയില്‍ കോണ്‍ഗ്രസ് വിരുദ്ധ ജന വികാരമാണ്. ഇത് മനസ്സിലാക്കിയാണ് രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയിലെ വയനാട്ടില്‍ മത്സരിക്കുന്നതന്നും റാവു കുറ്റപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.