ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. പുല്‍വാമ മാണ്ഡൂണയില് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്.
അവിടെ നിന്നും നിരവധി ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഭീകര സാന്നിധ്യം ഉണ്ടോയെന്ന് തെരച്ചില്‍ നടത്തി വരികയാണ്.
അതിനിടെ രാജ്യത്ത് വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്കി. കശ്മീരിനെ ലക്ഷ്യമാക്കിയാണ് ചാവേര്‍ ആക്രമണ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കാശ്മീരില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 14ന് പുല്‍വാമയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: