വേനല്‍ മഴയായ് എഎന്‍ആര്‍

Sunday 14 April 2019 5:39 pm IST

ചാലക്കുടി: രാവിലെ കൊടകര പഞ്ചായത്തിലെ വട്ടേക്കാട് നിന്നാണ് എ.എന്‍. രാധാകൃഷ്ണന്റെ ചാലക്കുടി മണ്ഡല പര്യടനം ആരംഭിച്ചത്. 

ബിജെപി എറണാകുളം ജില്ലാ സെക്രട്ടറി ബ്രഹ്മരാജ് പര്യടനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചാലക്കുടി മുനിസിപ്പാലിറ്റി, മേലൂര്‍, കാടുകുറ്റി, കൊരട്ടി പഞ്ചായത്തുകളില്‍ പര്യടനം നടത്തി. പര്യടനം മേലൂര്‍ പഞ്ചായത്തിലെ പൂലാനിയില്‍ എത്തിയപ്പോള്‍ കനത്ത ചൂടില്‍ ആശ്വാസമായി വേനല്‍മഴയെത്തി. വന്‍ജനപങ്കാളിത്തമായിരുന്നു എ.എന്‍. രാധാകൃഷ്ണന്റെ പര്യടനത്തില്‍. പ്രവര്‍ത്തകര്‍ മണ്ഡലത്തിലുടനീളം വന്‍ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്കൊരുക്കിയിരുന്നത്. 

സ്ത്രീകളും പ്രവര്‍ത്തകരും ഹാരങ്ങളും പുഷ്പങ്ങളും പച്ചക്കറികളും നല്‍കിയാണ് സ്വീകരിച്ചത്. വ്യത്യസ്ഥ തരത്തിലുള്ള സമ്മാനങ്ങളും പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് നല്‍കി. അറുപതോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പര്യടനം കൊരട്ടി പഞ്ചായത്തിലെ ചെറ്റാരിക്കലില്‍ സമാപിച്ചു. പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സര്‍ജു തൈക്കാവ്, ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷ് എന്നിവര്‍ എ.എന്‍. രാധാകൃഷ്ണനെ അനുഗമിച്ചു. ഇന്നും നാളെയും എ.എന്‍. രാധാകൃഷ്ണന്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വീടുകള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് വിഷു- ഈസ്റ്റര്‍ ആശംസിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.