ചാലക്കുടി: ചാലക്കുടി ആസ്ഥാനമാക്കി നാടന്‍പാട്ട് കലാകേന്ദ്രം സ്ഥാപിക്കുമെന്ന് ചാലക്കുടി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്. നാടന്‍ പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള നാടാണ് ചാലക്കുടി.
അതുകൊണ്ടാണ് കലാകേന്ദ്രം ഇവിടെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. നാടന്‍പാട്ട് മഹത്തായ ഒരു കലയാണ്. എന്നാല്‍ അതിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലന്നും അദ്ദേഹംപറഞ്ഞു.
ചാലക്കുടിയില്‍ മണ്ഡല പര്യടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടന്‍പാട്ടിനെ ലോകശ്രദ്ധയില്‍ കൊണ്ടുവരികയാണ് കലാകേന്ദ്രംകൊണ്ട് ഉദ്ദേശിക്കുന്നത്. കലാകേന്ദ്രം യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിലെ നാടന്‍പാട്ട് കലാകാര്‍ക്ക് ഏറെ പ്രയോജനപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: