ഹൈദരാബാദ്: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമില്‍ നിന്ന് ഫോട്ടോ എടുത്ത ടിആര്‍എസ് നേതാവ് അറസ്റ്റില്‍. അനുമതി ഇല്ലാതെയാണ് എന്‍. വെങ്കടേഷ് എന്ന പ്രാദേശിക നേതാവ് സ്ട്രോങ് റൂമില്‍ കടന്ന് ഫോട്ടോ എടുത്തത്.
കീസാരാ ഗ്രാമമുഖ്യയുടെ ഭര്‍ത്താവാണ് അറസ്റ്റിലായ വെങ്കടേഷ്. മല്കാഗിരി മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥിയുടെ ഏജന്റായാണ് ഇയാള്‍ തെരഞ്ഞെടുപ്പ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രത്തില്‍ എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: