കഴിവു തെളിയിച്ച് സ്ട്രാറ്റോലോഞ്ച്; ലോകത്തിലെ ഏറ്റവും വലിയ വിമാനം

Sunday 14 April 2019 8:21 pm IST

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും വലിയ വിമാനം സ്ട്രാറ്റോലോഞ്ച്  പരീക്ഷണ പറക്കല്‍ നടത്തി. കാലിഫോര്‍ണിയയിലെ മൊജാവോ മരുഭൂമിക്ക് മുകളിലാണ് വിമാനം ആദ്യമായി പറന്നത്. ബഹിരാകാശത്ത് റോക്കറ്റ് എത്തിക്കാനും അവിടെ നിന്ന് വിക്ഷേപിച്ച് ഉപഗ്രഹങ്ങള്‍ തകര്‍ക്കാനും വരെ കഴിവുണ്ട്. രണ്ട് വിമാനങ്ങള്‍ യോജിപ്പിച്ചതു പോലാണ് സ്ട്രാറ്റോലോഞ്ചിന്റെ ആകൃതി. 

ആറ് ബോയിങ് 747 എഞ്ചിനുകളാണിതിലുള്ളത്. സ്‌കെയില്‍ഡ് കോമ്പോസിറ്റ്‌സ് എന്ന കമ്പനിയാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനം നിര്‍മിച്ചിരിക്കുന്നത്. 117 മീറ്ററുള്ള ചിറകുകള്‍ക്ക് ഒരു ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ നീളമുണ്ട്. തുടര്‍ച്ചയായ രണ്ടര മണിക്കൂറാണ് വിമാനം പരീക്ഷണ പറക്കല്‍ നടത്തിയത്. മണിക്കൂറില്‍ 304 കിലോമീറ്റര്‍ വേഗത്തിലും, 5182 മീറ്റര്‍ വരെ ഉയരത്തിലും സ്ട്രാറ്റോലോഞ്ച് പറന്നു. 

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലനാണ് സ്ട്രാറ്റോലോഞ്ച് നിര്‍മിക്കാന്‍ പണം ചെലവാക്കിയത്. ഇദ്ദേഹം കഴിഞ്ഞ വര്‍ഷം മരിച്ചതോടെ കമ്പനിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.