നരേന്ദ്ര മോദി സര്‍ക്കാര്‍ പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കിയ ക്ഷേമപദ്ധതികള്‍

Monday 15 April 2019 4:09 am IST

 • ശുചിത്വസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍മ്മസേനാംഗങ്ങള്‍ക്ക് (സഫായ് കര്‍മ്മചാരികള്‍) സ്വയംതൊഴില്‍ ലോണുകള്‍, തൊഴില്‍ നൈപുണ്യ പരിശീലനം.
 • കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ 2346.47 കോടി രൂപയുടെ സ്വയംതൊഴില്‍ ലോണുകളാണ് ശുചിത്വകര്‍മ്മസേനാംഗങ്ങള്‍ക്കായി അനുവദിച്ചത്. തൊഴില്‍ നൈപുണ്യത്തിനായി 102.54 കോടി രൂപ ചെലവഴിച്ചു. 43,575 പേര്‍ക്ക് തൊഴില്‍ നല്‍കി.
 •  തോട്ടിപ്പണി നിര്‍ത്തലാക്കി. തോട്ടിപ്പണി ചെയ്തിരുന്ന 13,587 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി അവരെ തൊഴില്‍ സംരംഭകരാക്കി.
 •  വ്യത്യസ്ത ജാതികള്‍ക്കിടയിലുള്ള വിവാഹ പ്രോത്സാഹനത്തുകയായി 2.5 ലക്ഷം  നല്‍കുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 71,387 ജോഡി യുവതീയുവാക്കള്‍ക്ക് 219.04 കോടി രൂപ നല്‍കി. 
 •  ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍- ഡോ. അംബേദ്കര്‍ മെഡിക്കല്‍ എയ്ഡ് സ്‌കീം. ക്യാന്‍സര്‍, കിഡ്‌നി രോഗം, ഹൃദയസംബന്ധ രോഗങ്ങള്‍ എന്നിവ പിടിപെട്ട 383 എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്കായി 7.38 കോടി രൂപ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്തു.
 • പട്ടികജാതി-പട്ടികവര്‍ഗ മാതൃകാ ഗ്രാമവികസനം പട്ടികജാതി ജനസംഖ്യ 50 ശതമാനത്തിലധികമുള്ള 2500 ഗ്രാമങ്ങളെ വികസിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ആദര്‍ശഗ്രാമയോജന (പദ്ധതിയനുസരിച്ച് 327.5 കോടി രൂപ വിതരണം ചെയ്തു.
 • പട്ടികജാതി-വര്‍ഗ്ഗ ഹോസ്റ്റലുകള്‍ക്ക് ധനസഹായം. ബാബു ജഗ്ജീവന്റാം ഛാത്രാവാസ് (വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനി സദനം) പദ്ധതിയനുസരിച്ച് 7548 വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന 93 ഹോസ്റ്റലുകള്‍ക്ക് 182.02 കോടി രൂപ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്തു.
 •  ഉന്നത വിദ്യാഭ്യാസ സഹായത്തിനുള്ള വരുമാന പരിധി ഉയര്‍ത്തി. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം ലഭിക്കുന്നതിനുള്ള വരുമാനപരിധി 4.5 ലക്ഷത്തില്‍നിന്ന് ആറു ലക്ഷമാക്കി ഉയര്‍ത്തി.
 •  എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് ഗവേഷണ സ്‌കോളര്‍ഷിപ്പ് തുക ഉയര്‍ത്തി. നാഷണല്‍ റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് കേന്ദ്രസഹായം 25,000 രൂപയില്‍നിന്ന് 28,000 രൂപയാക്കി. 8000 വിദ്യാര്‍ത്ഥികള്‍ക്കായി 770.79 കോടി രൂപ ചെലവഴിച്ചു.
 •  സൗജന്യ ട്യൂഷന്‍ ആനുകൂല്യം ഉയര്‍ത്തി.ഇതിനുള്ള വരുമാന പരിധി നാലു ലക്ഷത്തില്‍നിന്ന് 4.5 ലക്ഷമാക്കി.
 •  സ്‌കോളര്‍ഷിപ്പ് തുക ഉയര്‍ത്തി. പ്രാദേശിക വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക 1500 രൂപയില്‍നിന്ന് 2500 രൂപയാക്കി. പുറമേനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക 3000-ല്‍നിന്ന് 5000 രൂപയാക്കി ഉയര്‍ത്തി.
 •  മത്‌സരപരീക്ഷകളില്‍ പങ്കെടുക്കാന്‍ ധനസഹായം. പട്ടികജാതി വിഭാഗത്തിലും മറ്റ് പിന്നാക്ക വിഭാഗത്തിലും പെട്ട 12,923 പേര്‍ക്ക് 36.31 കോടി രൂപ വിവിധ മത്‌സരപരീക്ഷകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചു.
 •  നാഷണല്‍ ബാക്ക്‌വേഡ് ക്ലാസസ് ഫിനാന്‍സ് ആന്‍ഡ്് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ കോര്‍പ്പറേഷന്‍ വഴി 7,26,868 പേര്‍ക്കായി 1757.09 കോടി രൂപ അനുവദിച്ചു.
 •  ബാക്ക്‌വേഡ് ക്ലാസസ് ഹോസ്റ്റല്‍ സ്‌കീം. ഈ പദ്ധതിപ്രകാരം 886 ഹോസ്റ്റലുകളിലെ 9069 സീറ്റുകള്‍ക്കായി 153 കോടി രൂപയാണ് ചെലവഴിച്ചത്.
 •  തൊഴില്‍ നൈപുണ്യ പദ്ധതി സഹായം. പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള തൊഴില്‍ നൈപുണ്യ പദ്ധതിപ്രകാരം 62,874 പേര്‍ക്ക് നൈപുണ്യ വികസനത്തിനായി 69.79 കോടി രൂപ അനുവദിച്ചു.
 •  വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായം ഏകീകരിച്ചു. ഒന്നുമുതല്‍ പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്കുള്ള പ്രതിമാസ ധനസഹായം 100 രൂപയാക്കി ഉയര്‍ത്തി.
 •  ഒബിസി ക്രീമിലെയര്‍ പരിധി ഉയര്‍ത്തി. പരിധി ആറു ലക്ഷത്തില്‍നിന്ന് എട്ടു ലക്ഷമാക്കി. ഒബിസിക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിന്റെ പ്രയോജനം ലഭിക്കും.
 •  ഡോ. അംബേദ്കര്‍ പോസ്റ്റ് മെട്രിക് സ്‌കീം അനുസരിച്ച് 4.60 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 36.62 കോടി രൂപയുടെ ധനസഹായം കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്തു.
 •  നാടോടിവര്‍ഗക്കാര്‍ക്കും ധനസഹായം നല്‍കി. നാടോടിവര്‍ഗം, അര്‍ധനാടോടിവര്‍ഗം വിഭാഗത്തില്‍പ്പെടുന്ന 97127 പേര്‍ക്കായി 33.51 കോടി രൂപ ധനസഹായം നല്‍കി.
 •  ദേശീയ വയോശ്രീ പദ്ധതി. രാഷ്ട്രീയ (ദേശീയ) തലത്തിലുള്ള വൃദ്ധജനങ്ങള്‍ക്കായിട്ടുള്ള ഈ പദ്ധതിപ്രകാരം 29 ക്യാമ്പുകളിലായി 34,292 വൃദ്ധജനങ്ങള്‍ക്ക് (സീനിയര്‍ സിറ്റിസണ്‍സ്) 18.80 കോടി രൂപയുടെ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കണ്ണടകള്‍, ശ്രവണോപകരണങ്ങള്‍, പല്ലുസെറ്റുകള്‍, അന്ധര്‍ക്കുള്ള സ്റ്റിക്കുകള്‍ എന്നിവയടക്കം 67,433 ഉപകരണങ്ങളാണ് വിതരണം ചെയ്തത്.  290 ജില്ലകളെ ഈ പദ്ധതിയുടെ നടത്തിപ്പിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
 •  സീനിയര്‍ ഹോമിനുള്ള ധനസഹായം ഉയര്‍ത്തി. സീനിയര്‍ സിറ്റിസണ്‍ ഹോമിനായുള്ള ഫിസിയോതെറാപ്പിസ്റ്റ് അറ്റന്‍ഡന്റ് ആന്‍ഡ ് യോഗാ തെറാപ്പിസ്റ്റ് എന്ന ഇന്റഗ്രേറ്റഡ് സ്‌കീം പ്രകാരം 25 പേര്‍ താമസിക്കുന്ന സീനിയര്‍ സിറ്റിസണ്‍ ഹോംസിനുള്ള ധനസഹായം 11.94 ലക്ഷത്തില്‍നിന്ന് 23.60 ലക്ഷമാക്കി ഉയര്‍ത്തി. 50 പേര്‍ താമസിക്കുന്ന വനിതാ സീനിയര്‍ സിറ്റിസണ്‍ ഹോംസിനുള്ള ധനസഹായം 17.63 ലക്ഷത്തില്‍നിന്ന് 35.76 ലക്ഷമാക്കി.
 •  അള്‍ഷിമേഴ്‌സ് രോഗികളുടെ കെയര്‍ടേക്കേഴ്‌സിനുള്ള ധനസഹായം. 25 അള്‍ഷിമേഴ്‌സ് രോഗികളുടെ കെയര്‍ടേക്കേഴ്‌സിനുള്ള ധനസഹായം പ്രതിവര്‍ഷം 12.74 ലക്ഷം രൂപയായിരുന്നത് 20 രോഗികളുടെ കെയര്‍ടേക്കേഴ്‌സിന് 26 ലക്ഷമാക്കി ഉയര്‍ത്തി. സീനിയര്‍ സിറ്റിസണ്‍ ഹോംസിനും അള്‍ഷിമേഴ്‌സ് ഹോംസിനുമുള്ള മെയിന്റനന്‍സ് തുക 10,000 രൂപയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
 •  2015 ല്‍ എസ്‌സി/എസ്ടി വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ ബില്‍ കര്‍ശന നിബന്ധനകളുള്‍പ്പെടുത്തി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി. കാറ്റഗറിയില്‍പ്പെടുന്ന അതിക്രമങ്ങളുടെ പട്ടിക 22 ല്‍നിന്ന് 26 ആക്കി ഉയര്‍ത്തി. ആശ്വാസധനസഹായം 75,000 രൂപയില്‍നിന്ന് 7.5 ലക്ഷമായും 85,000 രൂപയില്‍നിന്ന് 8.25 ലക്ഷമായും ഉയര്‍ത്തി. 1,47,125 പേര്‍ക്ക് സഹായധനം ലഭിച്ചു.

തയാറാക്കിയത്

അരുണ്‍ കുമാര്‍ കെ. എസ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.