അംബേദ്ക്കറെ ആദരിച്ച സര്‍ക്കാര്‍

Monday 15 April 2019 3:21 am IST

ബാബാ സാഹെബ് ഡോ. ബി. ആര്‍. അംബേദക്കറെ ഇത്രമാത്രം ആദരിച്ച മറ്റൊരു സര്‍ക്കാരില്ല. അദ്ദേഹത്തിന്റെ ജീവിതഘട്ടങ്ങളില്‍ സ്മാരകങ്ങള്‍ നിര്‍മിച്ചു. അദ്ദേഹത്തിന്റെ പേരില്‍ നിരവധി ങേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി

അംബേദ്കര്‍ സ്മാരകങ്ങള്‍. ബാബാസാഹേബ് അംബേദ്കര്‍ ജന്മഭൂമി, മോ (മധ്യപ്രദേശ്). ബാബാസാഹേബ് പഠിച്ച സ്ഥലം (ശിക്ഷാഭൂമി)- ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ (ലണ്ടന്‍). ബാബാസാഹേബ് ദീക്ഷാഭൂമി- നാഗ്പൂര്‍ (മഹാരാഷ്ട്ര). മഹാപരിനിര്‍വ്വാണ്‍ഭൂമി- ഡോ. അംബേദ്കര്‍ നാഷണല്‍ മെമ്മോറിയല്‍, അലിപൂര്‍ റോഡ്, ദല്‍ഹി (വിയോഗഭൂമി). ചൈത്യഭൂമി- മുംബൈ (മഹാരാഷ്ട്ര) ഭൗതികശരീരം ദഹിപ്പിച്ച സ്ഥലം. ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡി സെന്റര്‍. ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡി സെന്റര്‍, ന്യൂദല്‍ഹി-15, ജന്‍പഥ് 195 കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കി.

 ഇത് ബാബാസാഹേബിന്റെ പേരിലുള്ള, സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ആണ്. തറക്കല്ലിട്ട് നാലു  വര്‍ഷത്തിനുള്ളിലാണ് പണി പൂര്‍ത്തിയാക്കിയത്. ഡോ. അംബേദ്കര്‍ നാഷണല്‍ മെമ്മോറിയല്‍, 26, അലിപൂര്‍ റോഡ്, ദല്‍ഹി. നൂറ് കോടി രൂപ ചെലവിട്ടാണ് ഈ സ്ഥാപനം നരേന്ദ്ര മോദി സര്‍ക്കാര്‍ പണികഴിപ്പിച്ചത്. 2018 ഏപ്രില്‍ 13 ന് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. അംബേദ്കര്‍ ചിത്രം ആലേഖനം ചെയ്ത 10 ന്റെയും 125 രൂപയുടെയും നാണയങ്ങള്‍. 

ഡോ. ബാബാസാഹേബ് അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികത്തില്‍ നരേന്ദ്ര മോദിയും അരുണ്‍ ജെറ്റ്‌ലിയും ചേര്‍ന്നാണ് നാണയങ്ങള്‍ പുറത്തിറക്കിയത്. ബാബാ സാഹേബിന്റെ പേരില്‍ ഉന്നതപഠനം കൊളംബിയയില്‍. 100 എസ്‌സി-എസ്ടി വിദ്യാര്‍ത്ഥികളെ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലേക്കും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലേക്കും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ധനസഹായത്തോടെ ഉന്നതപഠനത്തിനായി ധനസഹായം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.