വിരാട് കോഹ്‌ലിക്ക് 12 ലക്ഷം പിഴ

Monday 15 April 2019 3:23 am IST

മൊഹാലി: ആദ്യ ജയത്തിലും കോഹ്‌ലിക്ക് തിരിച്ചടിയായി പിഴ ശിക്ഷ. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റനായ കോഹ്‌ലിക്ക് പന്ത്രണ്ട് ലക്ഷം രൂപ പിഴ വിധിച്ചത്.ഐപിഎല്‍ ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ആദ്യ കുറ്റമാണിത്. മിനിമം ഓവര്‍ റേറ്റ് നിലനിര്‍ത്താതിരുന്നതിനാണ് പിഴ ഈടാക്കുന്നതെന്ന് ഐപിഎല്‍ അധികൃതര്‍ അറിയിച്ചു.

മത്സരത്തില്‍ റോയല്‍ ചലഞ്ചേഴസ്് ബെംഗളൂരു എട്ട്് വിക്കറ്റിനാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ചത്. തുടര്‍ച്ചയായ ആറു തോല്‍വികള്‍ക്കുശേഷം റോയല്‍സിന്റെ ആദ്യ വിജയമാണിത്. 53 പന്തില്‍ കോഹ് ലി അടിച്ചെടുത്ത 67 റണ്‍സാണ് റോയല്‍സിനെ വിജയത്തിലേക്ക് നയിച്ചത്. ഡിവില്ലിയേഴ്‌സ് 38 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു. മാര്‍ക്‌സ് സ്‌റ്റോയ്‌നിന് 16 പന്തില്‍ 28 റണ്‍സോടെ കീഴടങ്ങാതെ നിന്നു.രണ്ടാം വിക്കറ്റില്‍ കോഹ് ലിയും ഡിവില്ലിയേഴ്‌സും 85 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

കിങ്‌സ്  ഇലവന്‍ മുന്നോട്ടുവച്ച 174 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് മറികടന്നു. ക്രിസ് ഗെയില്‍ പുറത്താകാതെ നേടിയ 99 റണ്‍സിന്റെ പിന്‍ബലത്തിലാണ് കിങ്്‌സ് ഇലവന്‍ 20 ഓവറില്‍ നാലു വിക്കറ്റിന് 173 റണ്‍സെടുത്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.