മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Monday 15 April 2019 9:22 am IST

ന്യൂദല്‍ഹി: വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്ററിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയപ്പോള്‍ എടുത്ത തൊഴുന്ന ചിത്രവുമായാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോഴിക്കോട് എത്തിയപ്പോഴും പ്രധാനമന്ത്രി വിഷു ആശംസകള്‍ നേര്‍ന്നിരുന്നു. അന്നും മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.

കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്. കണി കണ്ടും, കൈനീട്ടം വാങ്ങിയും, പടക്കം പൊട്ടിച്ചും ഇന്നത്തെ വിഷുദിനവും ആഘോഷിക്കുന്ന തിരക്കിലാണ് മലയാളികള്‍.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.