സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഓഫീസിനു നേരെ ആക്രമണം

Monday 15 April 2019 9:39 am IST

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. മുക്കാട്ടുകര ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്.

ഓഫീസിലെ പന്തലും ബാനറുകളും നശിപ്പിക്കപ്പെട്ടതായി തിങ്കളാഴ്ച പുലര്‍ച്ചെ കണ്ടെത്തി. പോസ്റ്ററുകളും വലിച്ചു കീറിയിട്ടിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

രണ്ട് ബൈക്കുകളിലായി എത്തിയ ആറു പേരടങ്ങടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് ലഭിച്ച സൂചന. 

അക്രമത്തിനുപിന്നില്‍ സിപിഎമ്മാണെന്നു ബിജെപി നേതാക്കള്‍ ആരോപിച്ചു. പരാജയഭീതി കാരണം സിപിഎം ആളുകളെ ഉപയോഗിച്ച് അക്രമം നടത്തുകയാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.