പത്തനംതിട്ടയില്‍ വോട്ടുമറിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

Monday 15 April 2019 11:29 am IST

ശബരിമല: പത്തനംതിട്ടയില്‍ തന്നെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നീചമായ ശ്രമങ്ങള്‍ നടത്തുന്നുവെന്നു ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍. ജാതി, മത ശക്തികളുമായി ചേര്‍ന്ന് യുഡിഎഫിനു വോട്ട് മറിക്കാന്‍ മുഖ്യമന്ത്രി ആസൂത്രിതശ്രമം നടത്തുന്നു.

ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഉണ്ട്. വെളിപ്പെടുത്തേണ്ട സമയത്ത് വെളിപ്പെടുത്തും. പത്തനംതിട്ടയില്‍ ക്യാംപ് ചെയ്താണു മുഖ്യമന്ത്രിയുടെ നീക്കങ്ങളെന്നും സുരേന്ദ്രന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.