റഫാല്‍ : രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ്

Monday 15 April 2019 1:06 pm IST

ന്യൂദല്‍ഹി : റഫാല്‍ വിവാദത്തില്‍ ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതി നോട്ടീസ് അയച്ചു. ഏപ്രില്‍ 22 ന് മുമ്ബ് രാഹുല്‍ മറുപടി നല്‍കണം. ഏപ്രില്‍ 22ന് വിശദമായ വാദത്തിനായി ഹര്‍ജി വീണ്ടും പരിഗണിക്കും. 

കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. 

ചൗക്കീദാര്‍ നരേന്ദ്രമോദി കള്ളനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞുവെന്ന് മുകുള്‍ റോഹ്ത്തഗി കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഇതുപോലുള്ള പരാമര്‍ശം കോടതി നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.