തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് തരൂരിന് പരിക്ക്

Monday 15 April 2019 1:21 pm IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയ ശശിതരൂരിനു പരുക്ക്. തമ്പാാനൂര്‍ ഗാന്ധാരി അമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിടയിലായിരുന്നു അപകടം. 

ത്രാസ് പൊട്ടിവീണു തലയ്ക്കു നല്ല മുറിവ് സംഭവിച്ചു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ച തരൂരിന്റെ തലയില്‍ ആറു തയ്യലുണ്ട്.

അതേസമയം തരൂരിന് പരിക്കേല്‍ക്കാന്‍ ഇടയായത് ക്ഷേത്ര അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തകര്‍ അവഗണിച്ചതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. 

 പഞ്ചസാര കൊണ്ടായിരുന്നു ശശി തരൂര്‍ തുലാഭാരം. പറഞ്ഞത് അനുസരിയ്ക്കാതെ പ്രവര്‍ത്തകര്‍ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടില്‍ എടുത്തുവച്ചെന്ന് ക്ഷേത്രം സെക്രട്ടറി ആര്‍.പി. നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ചു തൂങ്ങുകയും ചെയ്തു. ഇതിനിടെ ഭാരം താങ്ങാന്‍ വച്ചിരുന്ന സ്റ്റൂള്‍ ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. പെട്ടെന്ന് ഭാരം വന്നപ്പോള്‍ ചങ്ങലയുടെ കൊളുത്ത് നിവര്‍ന്ന് ത്രാസ് പൊട്ടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.