തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. മൂകാട്ടുകരയിലെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസില്‍ സൂക്ഷിച്ച ബാനറുകളും പോസ്റ്ററുകളും തകര്‍ത്തിട്ടുണ്ട്.
അക്രമത്തില്‍ സംഭവത്തില്‍ മണ്ണുത്തി പോലീസ് അന്വേഷണം തുടങ്ങി. ബൈക്കിലെത്തി ആക്രമണം നടത്തിയ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന.
ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.എന്നാല്‍ ആരോപണം സിപിഎം നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: