പിഎം മോദി : തെരഞ്ഞെടുപ്പ കമ്മീഷന്‍ കണ്ടിട്ട് വിലയിരു്ത്തണമെന്ന് സുപ്രീംകോടതി

Monday 15 April 2019 3:14 pm IST

ന്യൂദല്‍ഹി : പിഎം നരേന്ദ്രമോദി എന്ന സിനിമ കാണ്ടിട്ട് വിലയിരുത്തിയാല്‍ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. സിനിമ കണ്ടതിനു ശേഷം മാതൃക പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ സിനിമ വരുമോ എന്ന് പരിശോധിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

വെള്ളിയാഴ്ച്ചയ്ക്കകം ചിത്രം കണ്ട് റിപ്പോര്‍ട്ട് കൈമാറണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി പ്രത്യേകം പ്രദര്‍ശനം നടത്തണമെന്നും കോടതി നിര്‍മ്മാതാക്കളോട് നിര്‍ദ്ദേശിച്ചു.

പിഎം നരേന്ദ്രമോദി ചിത്രം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താത്കാലികമായി പ്രദര്‍ശനം നിരോധിച്ചത്. ഏപ്രില്‍ അഞ്ചിനായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോദിയായി ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയാണ് അഭിനയിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.