ക്യാരി ബാഗിന് പണം ഈടാക്കിയതിന ബാറ്റയ്ക്ക് പിഴ

Monday 15 April 2019 3:21 pm IST

ചണ്ഡീഗഡ്: പ്രമുഖ ചെരുപ്പ് നിര്‍മ്മാണ കമ്പനിയായ ബാറ്റയ്ക്ക് പിഴ ചുമത്തി ചണ്ഡീഗഡ് കണ്‍സ്യൂമര്‍ ഫോറം. ചണ്ഡീഗഡ് സ്വദേശിയായ ദിനേശ് പ്രസാദ് റാട്ടൂരി എന്ന വ്യക്തിയുടെ പരാതിയെത്തുടര്‍ന്നാണ് പിഴയിട്ടത്. പേപ്പര്‍ ക്യാരീ ബാഗിന് പണം ഈടാക്കിയെന്ന കസ്റ്റമറിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഇയാള്‍ ബാറ്റയില്‍ നിന്നും ഷൂ വാങ്ങിയിരുന്നു. 399 രൂപയായിരുന്നു ഷൂവിന്റെ വില. എന്നാല്‍ 402 രൂപ ഇദ്ദേഹത്തിനു ബില്‍ തുകയായി നല്‍കേണ്ടി വന്നു. പരസ്യമുള്ള പേപ്പര്‍ ബാഗിന് പണം ഈടാക്കരുതെന്ന നിയമം നിലനില്‍ക്കവേ ക്യാരി ബാഗിനായി ബാറ്റ മൂന്നു രൂപ അധികം ഇദ്ദേഹത്തില്‍ നിന്നും ഈടാക്കി.

ഇതേത്തുടര്‍ന്ന് അധികമായി ഈടാക്കിയ തുക തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഇയാള്‍ ചണ്ഡീഗഡ് കണ്‍സ്യൂമര്‍ ഫോറത്തില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ ബാറ്റയ്ക്ക് 9000 രൂപ കണ്‍സ്യൂമര്‍ഫോറം പിഴയിട്ടു. ഇതോടൊപ്പം പേപ്പര്‍ ബാഗുകള്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കാനും നിര്‍ദ്ദേശം നല്‍കി.

അധികമായി ഈടാക്കിയ തുക ഉപഭോക്താവിന് തിരിച്ചു നല്‍കാനും 1000 രൂപ പിഴ നല്‍കാനും ഫോറം ഉത്തരവിട്ടിട്ടു. കസ്റ്റമര്‍ അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങള്‍ക്ക് 3000 രൂപ അധികവും ഇതിനു പുറമെ 5000 രൂപ കോടതിചിലവ് കെട്ടാനുള്ള തുകയായി നല്‍കണമെന്നും കണ്‍സ്യൂമര്‍ ഫോറം ഉത്തരവിട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.