തിരുവനന്തപുരം: ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റു.ഞ്ചസാര കൊണ്ടായിരുന്നു ശശി തരൂര്‍ തുലാഭാര വഴിപാട് നടത്തിയത്. കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ചു തൂങ്ങിയതാണ് അപകട കാരണമെന്ന് ക്ഷേത്രം അധികൃതര്‍ വിശദീകരിച്ചു
നിര്‍ദ്ദേശം അനുസരിക്കാതെ പ്രവര്‍ത്തകര്‍ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടില്‍ എടുത്തുവെച്ചു.ഭാരം താങ്ങാന്‍ വച്ചിരുന്ന സ്റ്റൂള് ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. പെട്ടെന്ന് ഭാരം വന്നപ്പോള്‍ ചങ്ങലയുടെ കൊളുത്ത് നിവര്‍ന്ന് ത്രാസ് പൊട്ടുകയായിരുന്നു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം ശശി തരൂരിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ തരൂരിന് തലയില്‍ ആറ് തുന്നലുകള്‍ ഇടേണ്ടിവന്നിരുന്നു
സിടി സ്കാന്‍ റിപ്പോര്‍ട്ട് പ്രകാരം ശശി തരൂരിന് കാര്യമായ പരുക്കില്ല. നാളെ മുതല്‍ തരൂരിന് പ്രചാരണത്തിന് ഇറങ്ങാന്‍ തടസ്സമില്ലെന്ന് തരൂരിനെ പരിശോധിച്ച ഡോ തങ്കരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: