കൊല്ലം : മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിനു കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. കെ. പ്രേമചന്ദ്രന് ജില്ലാ കളക്ടറുടെ താക്കീത്.
ശബരിമലയില്‍ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗം.
സിപിഎം സംസ്ഥാന സമിതിയംഗം കെ. വരദരാജനാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എന്‍. കെ. പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇനി ഇത്തരം പ്രസംഗം ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ താക്കീത് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: