തുറവൂര്‍ കേസ് : സിപിഎം അനുഭാവികള്‍ അറസ്റ്റില്‍

Monday 15 April 2019 3:39 pm IST

തുറവൂര്‍ : സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ സിപിഎം അനുഭാവികളായ അഞ്ചു യുവാക്കള്‍ അറസ്റ്റില്‍. സിപിഎം പ്രാദേശിക നേതാവിന്റെ മകന്‍ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് സംഭവം പുറത്തായത്.

കളരിക്കല്‍ സ്വദേശികളായ പ്രണവ്(22),ശ്രീദേവ്(19),ആകാശ്(19),ദിബിന്‍(19),അമല്‍ദേവ്(18) എന്നിവരെയാണ് കുത്തിയതോട് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 21 സ്ത്രീകളാണ് യുവാക്കള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്.

കേസില്‍പ്പെട്ട അഞ്ചുപേരും ചേര്‍ന്നുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പായ പ്ലാനേഴ്സിലാണ് ചിത്രങ്ങളും സന്ദേശങ്ങളും അയച്ചത്. ഒന്നാം പ്രതി പ്രണവും രണ്ടാം പ്രതി ശ്രീദേവും ചേര്‍ന്നാണു ഫോട്ടോകള്‍ വാട്സാപ് ഗ്രൂപ്പില്‍ ഇട്ടതെന്നാണ് പ്രതികള്‍ പോലീസിനു നല്‍കിയ മൊഴി.യുവാക്കളില്‍ ഒരാളുടെ ബന്ധുവിന്റെ ചിത്രം ഗ്രൂപ്പിലെത്തിയതിനെ തുടര്‍ന്നു പ്രതികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. സിപിഎം നേതാവിന്റെ മകന്‍ ഉല്‍പ്പെടുന്ന കേസ് പോലിസ് അവഗണിച്ചുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ബിജെപി നേതാക്കളും പ്രവര്‍ത്തകരു വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പോലിസ് തുടര്‍ നടപടികളുമായി മുന്നോട്ട് പോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം അഞ്ചുപേരുടെയും മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി സൈബര്‍ സെല്ലിനു കൈമാറിയിരുന്നു. ഇവ കൂടുതല്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സയന്റിഫിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.