ലഖ്നൗ : വിവാദ പ്രസംഗം നടത്തിയതിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന് ബിഎസ്പി നേതാവ് കേന്ദ്രത്തില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇതിന് പലിശയടക്കം തിരിച്ച് നല്‍കുമെന്നായിരുന്നു മായാവതിയുടെ ഭീഷണി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ രഹസ്യ അജണ്ടയുള്ളതാണെന്നും മായാവതി ആരോപിച്ചു. കമ്മീഷന്റെ തീരുമാനം ധൃതിപിടിച്ചതും സ്വാധീനിക്കപ്പെട്ടതുമാണെന്ന് മായാവതി പറഞ്ഞു. ഇതൊരു കരിദിനമായി ആചരിക്കും. താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മായാവതി പറഞ്ഞു.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വിവാദ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ മായാവതിക്ക് 48 മണിക്കൂര്‍ നേരത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: