ശശി തരൂരിനെ നിര്‍മ്മല സീതാരാമന്‍ സന്ദര്‍ശിച്ചു

Tuesday 16 April 2019 11:00 am IST

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ സന്ദര്‍ശിച്ചു.

തെരഞ്ഞെടുപ്പ് തെരക്കിനിടയിലും തന്നെ സന്ദര്‍ശിച്ചതില്‍ തരൂര്‍ സന്തോഷം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് തന്നെ സന്ദര്‍ശിച്ച നിര്‍മ്മല സീതാരാമന് തരൂര്‍ നന്ദി അറിയിച്ചത്. നിര്‍മ്മല സീതാരാമന്‍ കാണിച്ച മര്യാദ രാഷ്ട്രീയക്കാരില്‍ അപൂര്‍വ്വമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

തരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. അദ്ദേഹം ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കല്‍കോളേജ് സൂപ്രണ്ട് അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.