മേക്ക് ഇന്‍ ഇന്ത്യ

Tuesday 16 April 2019 11:40 am IST

• മേക്ക് ഇന്‍ ഇന്ത്യ - വികസനവും വിദേശനിക്ഷേപവും തൊഴില്‍ ലഭ്യതയും ഉറപ്പാക്കുന്നതിനായി ഉത്പന്നങ്ങള്‍ ഭാരതത്തില്‍ നിര്‍മ്മിക്കുന്നതിനുളള പദ്ധതി.

• മേക്ക് ഇന്‍ ഇന്ത്യ പദ്ധതി 25-ഓളം മേഖലകളിലേക്ക് വ്യാപിപ്പിച്ചു. * മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി നിലവില്‍ വന്ന ശേഷമുളള വിദേശ നിക്ഷേപത്തില്‍ 27 % വളര്‍ച്ച. 

• സൈനിക ഹെലികോപ്ടറുകള്‍, പ്രതിരോധ ഉപകരണങ്ങള്‍, ആയുധങ്ങള്‍, സൈനിക വാഹനങ്ങള്‍, ടെലികോം മേഖലയ്ക്കുളള ഉപകരണങ്ങള്‍, വൈദ്യോപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്തു തുടങ്ങി.

• ആദ്യ മാന്‍ പോര്‍ട്ടബിള്‍ ടാങ്ക് വേധ മിസൈല്‍ നിര്‍മ്മിച്ച് വിജയകരമായി പരീക്ഷിച്ചു

• എ.കെ.-47 തോക്കുകള്‍ ഭാരതത്തില്‍ നിര്‍മ്മിക്കാന്‍ റഷ്യയുമായി കരാറായി.

• കെ-9 വജ്ര പീരങ്കികള്‍ നിര്‍മ്മിക്കുന്നതിനുളള കേന്ദ്രം ഗുജറാത്തില്‍ ഉദ്ഘാടനം ചെയ്തു

• ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിന് 116  വ്യാവസായിക ലൈസന്‍സ് നല്‍കി. എഫ്-16 യുദ്ധവിമാനങ്ങള്‍ ഭാരതത്തില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കെ-9 വജ്ര സെല്‍ഫ്-പ്രൊപല്‍ഡ് ഹോവിറ്റ്‌സര്‍ നിര്‍മ്മിച്ചു.

• ബോയിംഗ് എഫ്.എ.-18 യുദ്ധ വിമാനങ്ങള്‍ ഭാരതത്തില്‍ നിര്‍മ്മിക്കുന്നു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റം എന്നിവ ചേര്‍ന്നുളള സംയുക്ത സംരംഭം ആണ് നിര്‍മ്മിക്കുന്നത്.

• എഫ്-21 യുദ്ധ വിമാനം ഭാരതത്തില്‍ നിര്‍മ്മിക്കാന്‍ തീരുമാനം. 

• ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പിന്റെ ഉപകരണഭാഗങ്ങള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്നു. പുതുക്കിയ രൂപകല്‍പന അനുസരിച്ചുളള പരീക്ഷണം വിജയകരം.

• ഇന്ത്യയെ ലോകത്തിന്റെ സ്റ്റീല്‍ ഹബ്ബാക്കുന്നതിനായി കര്‍ണാടക, ഒഡീഷ, ബംഗാള്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ പ്‌ളാന്റുകള്‍.        

• പ്രകൃതി വാതകം കൊണ്ട് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ വ്യവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന് അനുമതി.

• ആദ്യ 205 കിലോഗ്രാം ഭാരമുളള ഇലക്ട്രിക് ഡംപ് ട്രക്ക് നിര്‍മ്മിച്ചു

• ആഭ്യന്തര ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശനിര്‍മ്മിത മരുന്നുകളില്‍ 74 എണ്ണത്തിന്റെ ഇറക്കുമതിക്ക് 20 വര്‍ഷമായി നല്‍കിയിരുന്ന നികുതി ഇളവ് പിന്‍വലിച്ചു.  ഈ മരുന്നുകള്‍ നിലവില്‍ ഇന്ത്യന്‍ കമ്പനികളും ഉല്‍പാദിപ്പിക്കുന്നുണ്ട്.

• 6 മെട്രോ റെയില്‍ കോച്ചുകള്‍ ആസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്തു.  450 കോച്ചുകള്‍ കയറ്റുമതി ചെയ്യും.

• മുംബൈയില്‍ സംഘടിപ്പിച്ച മെയ്ക്ക് ഇന്‍ ഇന്ത്യ വാരത്തില്‍ വിവിധ മേഖലകളിലായി 15.2 ലക്ഷം കോടിയുടെ നിക്ഷേപം. 

• ഇലക്‌ട്രോണിക്‌സ് നിര്‍മ്മാണത്തിന് നിക്ഷേപം 201417 ല്‍ 1,43,000 കോടി രൂപ. 

• 50 ലധികം ടെലിവിഷന്‍, എല്‍.ഇ.ഡി. നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ചു.

• ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റ് നോയിഡയില്‍ പ്രധാനമന്ത്രിയും കൊറിയന്‍ പ്രസിഡന്റും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. നിലവിലുളള സാംസംഗ് മൊബൈല്‍ ഫാക്ടറി ശേഷി വര്‍ധിപ്പിച്ചതോടെയാണിത്.  

• 41/2 വര്‍ഷം കൊണ്ട് 268 മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്,ഘടകനിര്‍മ്മാണ ഫാക്ടറികള്‍ ആരംഭിച്ചു. ഇന്ത്യ ലോകത്തെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായി. ഈ മേഖലയില്‍ 6.7 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

• 35 ബാറ്ററി നിര്‍മ്മാണ കേന്ദ്രങ്ങള്‍ ആരംഭിച്ചു.

• തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡീസല്‍ എഞ്ചിനുകളെ ഇലക്ട്രിക് ആക്കി മാറ്റികൊണ്ട് ഇന്ത്യന്‍ റെയില്‍വേ ചരിത്രം സൃഷ്ടിച്ചു.

• 3.5 ബില്യണ്‍ യൂറോയുടെ മേക്ക് ഇന്‍ ഇന്ത്യ കരാറിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ അതിന്റെ ആദ്യത്തെ 12,000 കുതിരശക്തി ഇലക്ട്രിക് എന്‍ജിന്‍ ആള്‍സ്റ്റോമില്‍ നിന്ന് സ്വന്തമാക്കി. ബീഹാറിലെ ആള്‍സ്റ്റോം ഫാക്ടറിയിലാണ് നിര്‍മ്മാണം.

വന്ദേഭാരത് എക്‌സ്പ്രസ്സ്-(ട്രെയിന്‍-18) മണിക്കൂറില്‍ 160 കി.മീ. വേഗത്തില്‍ ഓടുന്ന ഇന്ത്യയുടെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍ നിര്‍മ്മിച്ചു. 

• 201718 കാലയളവില്‍ 2,503 കോച്ചുകള്‍ നിര്‍മ്മിച്ചു കൊണ്ട് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി പുതിയ ഉല്‍പാദന റെക്കോര്‍ഡ് സൃഷ്ടിച്ചു. 2,464 കോച്ചുകള്‍ നിര്‍മ്മിക്കാനാണ് റെയില്‍വേ ബോര്‍ഡ് ലക്ഷ്യമിട്ടിരുന്നത്. (മുന്‍പ് പ്രതിവര്‍ഷം 1000 കോച്ചുകളാണ് നിര്‍മ്മിച്ചിരുന്നത്)

• ചിത്തരഞ്ജന്‍ ലോക്കോ മോട്ടീവ് വര്‍ക്‌സ് 5400 കുതിരശക്തിയുടെ ഏറോഡൈനാമിക് ഡിസൈനിലുളള ആദ്യത്തെ യാത്രാ ഇലക്ട്രിക് ലോക്കോമോട്ടീവ് പുറത്തിറക്കി

• ഇന്ത്യന്‍ റെയില്‍വേ ആദ്യത്തെ സ്മാര്‍ട്ട് കോച്ച് പുറത്തിറക്കി

• 492 കോടി രൂപ ചെലവില്‍ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പുതിയ കോച്ച് നിര്‍മ്മാണ ഫാക്ടറി

• ന്യൂ ബൊംഗൈഗാവോണില്‍ എല്‍.എച്ച്.ബി. കോച്ചുകള്‍ നവീകരിക്കുന്നതിനുളള വര്‍ക് ഷോപ്പ്

• മുംബൈ സബര്‍ബന്‍ സെക്ഷനില്‍ മുന്തിയതരം യാത്രാനുഭവത്തിനായി എ.സി.എമു ട്രെയിന്‍

• 484 കോടി രൂപ ചെലവില്‍ സോനാപെട്ടില്‍ റെയില്‍കോച്ച് നവീകരണ വര്‍ക് ഷോപ്പ്.

• ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ത്സാന്‍സിയില്‍ കോച്ച് നവീകരണ സൗകര്യങ്ങള്‍

• ലോകത്തിലെ ആദ്യത്തെ ഡീസലില്‍ നിന്ന് ഇലക്ട്രിക്കിലേയ്ക്ക് മാറിയ ഉയര്‍ന്ന കുതിര ശക്തിയുളള ഇരട്ട റെയില്‍ എന്‍ജിന്‍ പുറത്തിറങ്ങി.

• ഭാരതത്തിന്റെ ആഭ്യന്തര ആണവോര്‍ജ്ജ പദ്ധതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാനായുളള തീരുമാനത്തിന്റെ ഭാഗമായി 10 തദ്ദേശീയ പ്രെഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്റ്ററുകള്‍ നിര്‍മ്മിക്കുന്നതിന് അംഗീകാരം നല്‍കി. 7000 മെഗാ വാട്ട് ആണ് ഉല്‍പാദനശേഷി.

• ഭാരത് നെറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളെല്ലാം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഭാരതത്തില്‍ നിര്‍മ്മിക്കുന്നു.

• ദേശീയ ആരോഗ്യ നയത്തിന്റെ ഭാഗമായുളള ഉല്‍പന്നങ്ങള്‍ മെയ്ക്ക് ഇന്ത്യ പദ്ധതിയില്‍ ഭാരതത്തില്‍ നിര്‍മ്മിക്കുന്നു

• ആഭ്യന്തര ഉല്‍പാദനം പ്രോത്സാഹിപ്പിക്കാനായി സ്മാര്‍ട്ട് ഫോണ്‍ ഘടകങ്ങളുടെ  ഇറക്കുമതിയ്ക്ക് 10 ശതമാനം തീരുവ ഏര്‍പ്പെടുത്തി. 

• പ്രധാനമന്ത്രി ഉജ്വല യോജന സൃഷ്ടിച്ച ആവശ്യകത മൂലം ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ബോട്ടിലിംഗ് പ്ലാന്റുകള്‍ അവയുടെ ശേഷിയുടെ 120 ശതമാനവും ഉപയോഗിക്കുന്നു.

• മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിക്കുന്ന 40 റോക്കറ്റുകളുടെ വിക്ഷേപണത്തിന് 10,911 കോടി രൂപ അനുവദിച്ചു (7.06.2018)

• വിമാനത്തില്‍ സ്വയം തെറിച്ചുപോകുന്ന ബ്ലാക് ബോക്‌സ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡി.ആ.ര്‍.ഡി.ഒ വികസിപ്പിച്ചടുത്തു. 

അഭിമാന നിമിഷം -ലോകത്തെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 15 വ്യവസായ        സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍ നിന്നും എച്ച്.ജി.ജി. ലിമിറ്റഡ്, ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡ്,    ഫിനോലക്‌സ് കേബിളുകള്‍ എന്നീ 3 കന്വനികള്‍ ഇടം പിടിച്ചു. രാജ്യത്തിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്നതിനായുളള പദ്ധതിയില്‍ സഹകരിക്കുന്നതിനെതുടര്‍ന്നാണ് പ്രയോജനം ലഭിച്ചത്

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.