ബിജെപി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്മാര്‍ ഇന്ന് കേരളത്തില്‍

Tuesday 16 April 2019 11:48 am IST

കൊച്ചി : തെരഞ്ഞെടുപ്പ് ചൂട് കനത്തതോടെ പ്രചാരണവും കൊഴുക്കുകയാണ്. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സും ഇത്തവണ രാഹുല്‍ ഗാന്ധിയെ ഇറക്കിയാണ് കളം പിടിക്കാനായി ഒരുങ്ങുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാറ്റ് കൂട്ടുന്നതിനായി ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയും ദേശീയ അധ്യക്ഷന്മാര്‍ ഇന്ന് കേരളത്തില്‍ പ്രചരണം നടത്തും. രാഹുല്‍ പത്തനാപുരത്തും, അമിത്ഷാ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം പങ്കെടുക്കും. വൈകിട്ട് 4.30 ന് തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്തു നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ അമിത്ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. 

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് രാഹുല്‍ പത്തനാപുരത്ത് എത്തിയത്. സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം പരിപാടിക്ക് എത്തിയിട്ടുണ്ട്. പാരചാരണ പരിപാടിക്കായി തിങ്കളാഴ്ച രാ്ത്രി പത്തേമുക്കാലോടെ പ്രത്യേക വിമാനത്തില്‍ രാഹുല്‍ തിരുവഹനന്തപുരത്ത് എത്തിയതാണ്. ശംഖുമുഖത്തെ സ്വകാര്യ ഹോട്ടലില്‍ തങ്ങിയ അദ്ദേഹത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അറിയിച്ചു. 

അംബേദ്കര്‍ കോളനിക്ക് സമീപത്തെ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങിയാണ് രാഹുല്‍ പ്രചാരണ വേദിയില്‍ എത്തിയത്. ഇതോടൊപ്പം ആലപ്പുഴ, തിരുവനന്തപുരം, മണ്ഡലങ്ങളിലെ പ്രചാരണ യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. 

ഇതോടൊപ്പം കേന്ദ്രമന്ത്രിമാരായ തവര്‍ ചന്ദ് ഗെഹ്‌ലോട്ട്, പീയൂഷ് ഗോയല്‍ എന്നിവരും എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാനായി കേരളത്തിലെത്തും.

ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വടകരയിലും, ആറിന് കാസര്‍കോടും നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ഗെഹ്‌ലോട്ട് പങ്കെടുക്കും. 17ന് കേരളത്തിലെത്തുന്ന പീയൂഷ് ഗോയല്‍ ആലപ്പുഴയിലും, വയനാടും നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.