രണ്ടാംഘട്ട വോട്ടെടുപ്പ് : പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Tuesday 16 April 2019 1:21 pm IST

ന്യൂദല്‍ഹി: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 97 മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്ചയാണ് വെട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലും പുതുച്ചേരി ഉള്‍പ്പെടെയുള്ള 97 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളും, കര്‍ണ്ണാടകയിലെ 28 മണ്ഡലങ്ങളില്‍ 14 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ 8, മഹാരാഷ്ട്രയിലെ 10, ബീഹാറിലെ 5, അസ്സമിലെ 5, ഒഡീഷയിലെ 5, ജമ്മു കശ്മീര്‍ 2, മണിപ്പൂറിലെ 1, ത്രിപുരയിലെ 1, ബംഗാളിലെ 3, പുതുച്ചേരിയിലെ 1, ഛത്തീസ്ഗഡിലെ 3 സീറ്റിലും 18 ന് പോളിംഗ് നടക്കും.

ആദ്യഘട്ടത്തില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ പലയിടത്തും കേടായത് വിവാദത്തിനിടയാക്കിയിരുന്നു. ചെന്നൈയിലെ കമല്‍ഹാസന്‍, സ്റ്റാലിന്‍, എടപ്പാടി പളനിസ്വാമി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ ഇന്ന് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലും ഛത്തീസ്ഗഡിലും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.