ഇന്ന് രാഹുലിനെതിരെ മത്സരിക്കുന്ന സിപി‌എം നാളെ രാഹുലിന് വേണ്ടി പ്രവർത്തിക്കുന്നത് കാണാം - നിർമല

Tuesday 16 April 2019 4:37 pm IST

കണ്ണൂർ:  വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സിപിഎം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിർമല സീതാരാമൻ. ഇത് സിപി‌എമ്മിന്റെ ഇരട്ടത്താപ്പിന് ഉദാഹരണമാണെന്നും അവർ പറഞ്ഞു. 

കമ്യൂണിസ്റ്റുകാര്‍ ഭരിച്ച എല്ലായിടത്തും നാശവും ദുരിതവും മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ക്യൂബയിലും വെനസ്വേലയിലും പശ്ചിമ ബംഗാളിലും ത്രിപുരയിലുമൊക്കെ ഇപ്പോള്‍ ഈ അവസ്ഥ കാണുന്നതാണ്. എന്നാല്‍ ബുദ്ധിമാന്മാരായ കേരളത്തിലെ ജനങ്ങള്‍ എന്തുകൊണ്ടാണ് ഇപ്പോഴും കമ്യൂണിസ്റ്റുകളെ പിന്തുണയ്ക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും നിയമവിരുദ്ധമെന്ന് മുദ്ര കുത്തിയ മുത്തലാഖ് വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാട് ഇരട്ടത്താപ്പാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിന് ആകെ ചൂണ്ടിക്കാണിക്കാന്‍ ഒരു വൃന്ദാകാരാട്ട് മാത്രമേയുള്ളൂ. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ 33 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കിയ ബിജെപിക്ക് ഇന്ന് രണ്ട് ശക്തരായ വനിതാ കേന്ദ്രമന്ത്രിമാരുണ്ടെന്നും അവര്‍ പറഞ്ഞു.

കണ്ണൂരില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.