ദീപക് ചഹാറും നവ്ദീപ് സെയ്‌നിയും ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും

Tuesday 16 April 2019 6:13 pm IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ദീപക് ചഹാറും നവ്ദീപ് സെയ്‌നിയും ഖലീല്‍ അഹമ്മദും ആവേശ് ഖാനും നെറ്റ് ബൗളര്‍മാരായി ഇന്ത്യന്‍ ടീമിനൊപ്പം ലോകകപ്പില്‍ ഇംഗ്ലണ്ടിലേക്ക് പറക്കും. നിലവില്‍ വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടിയാണ് നാല് ബൗളര്‍മാരും കളിക്കുന്നത്. ആര്‍ സി ബിയ്ക്ക് വേണ്ടി കളിക്കുന്ന സൈനി മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. മറുഭാഗത്ത് ചെന്നൈയ്ക്ക് വേണ്ടി കളിക്കുന്ന ചഹാര്‍ സീസണില്‍ ഇതുവരെ പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

മികച്ച വേഗതയുള്ള ആവേശ് ഖാന്റെയും ഖലീല്‍ അഹമ്മദിന്റെയും സാന്നിധ്യം നെറ്റ് സെഷനില്‍ സഹായകരമാകും. എന്നാല്‍ ഈ സീസണില്‍ ഒരു മത്സരം വീതമാണ് ഇരുതാരങ്ങളും കളിച്ചിട്ടുള്ളത്. ജൂണ്‍ ഒന്നിന് സൗത്താഫ്രിക്കയ്‌ക്കെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ; വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശിഖാര്‍ ധവാന്‍, കേദാര്‍ ജാദവ്, എം എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മൊഹമ്മദ് ഷാമി, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, വിജയ് ശങ്കര്‍, കെ എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.