തൃപ്പൂണിത്തുറയില്‍ കാര്‍ കെഎസ്ആര്‍ടിസി ബസിലിച്ച് രണ്ട് മരണം

Tuesday 16 April 2019 6:23 pm IST

കൊച്ചി: തൃപ്പൂണിത്തുറയില്‍ വൈക്കം റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊച്ചുപള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് കാറിലുണ്ടായിരുന്നവര്‍ ആണ് മരിച്ചത്. 

കാര്‍ ഓടിച്ചിരുന്ന അങ്കമാലി കൊടുശ്ശേരി വട്ടാളിയില്‍ മംഗലാപ്പിള്ളി വീട്ടില്‍ പി ആര്‍ അച്യുതന്‍നായര്‍ (68 ) ഭാര്യയുടെ അമ്മ കമലാക്ഷിയമ്മ (80 ) എന്നിവരാണ് മരിച്ചത്. അച്യുതന്‍ നായരുടെ ഭാര്യ നളിനാക്ഷിയമ്മയെ (56) ഗുരുതരമായ പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറിന്റെ പിന്നില്‍ ഇരുന്നിരുന്ന നളിനാക്ഷിയമ്മയെ അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരും പോലിസും ചേര്‍ന്നാണ് രക്ഷിച്ചത്. വെളുപ്പിന് അങ്കമാലിയില്‍ നിന്ന് പുറപ്പെട്ട് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വീട്ടിലേക്ക് മടങ്ങി വരവയേയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ ഇടിച്ചത്. അച്യുതന്‍നായരും, കമലാക്ഷിയമ്മയും തല്‍ക്ഷണം മരിച്ചു.

അപകടത്തില്‍ കാറില്‍കുടുങ്ങിയ അച്യുതന്‍നായരെയും, കമലാക്ഷിയമ്മയെയും കാര്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.കാര്‍ ഓടിച്ചിരുന്ന അച്യുതന്‍നായര്‍ മയങ്ങി പോയതാവാം അപകട കാരണമെന്ന് കരുതുന്നു. അപകടത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി ബസ് റോഡരികിലെ ട്രാന്‍സ്‌ഫോഫോര്‍മര്‍ അടക്കം ഇടിച്ചു തകര്‍ത്തെങ്കിലും ഭാഗ്യം കൊണ്ട് ബസ് യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. മൃതദേഹങ്ങള്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മകന്‍- നിഖില്‍ (ബാംഗ്ലൂര്‍). മരുമകള്‍- ശ്രുതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.