മുഖ്യമന്ത്രി ചുവപ്പ് കണ്ട കാളയെപ്പോലെയെന്ന് ശ്രീധരന്‍ പിള്ള

Tuesday 16 April 2019 7:22 pm IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചുവപ്പ് കണ്ട കാളയെപ്പോലെ പെരുമാറുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ശരണമന്ത്രവും നാമജപവും എവിടെ കേട്ടാലും അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

സ്റ്റാലിന്റെ മുഖം മങ്ങിയാല്‍ പരിചാരകര്‍ കാര്യം ഗ്രഹിച്ചിരുന്നതു പോലെ ഇവിടെയുമുണ്ടായിരുന്നു ചില പരിചാരകര്‍. ഉടന്‍ തന്നെ ചാടിയിറങ്ങി ക്ഷേത്രത്തിലെ മൈക്കിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ തുടരുന്നു. അതേസമയം മറ്റ് ചിലതിനെയൊക്കെ ബഹുമാനിക്കാനും അദ്ദേഹത്തിനറിയാം. അവിടെ അദ്ദേഹം പ്രസംഗം നിര്‍ത്തി കാത്തു നില്‍ക്കും. അത് വേണ്ടതു തന്നെയാണ്.പക്ഷേ എല്ലായിടത്തും അതേ നയം തന്നെയാകണം. അങ്ങനെയൊരു നയം ഇല്ലാത്തതു കൊണ്ടാണ് കപടമതേതരര്‍ എന്ന പേരു കിട്ടുന്നത്.

വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ചില മാദ്ധ്യമങ്ങളെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പരിഹസിച്ചാണ് ശ്രീധരന്‍പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.