കനത്ത മഴ: റാന്നിയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു

Wednesday 17 April 2019 10:21 am IST

പത്തനംതിട്ട: റാന്നിയില്‍ കനത്ത നാശം വിതച്ച് വേനല്‍ മഴ. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും 100ലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്. നിരവധി സ്ഥലത്ത് മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. വൈദ്യുതി ബന്ധം വിവിധയിടങ്ങളില്‍ താറുമാറായതായും റിപ്പോര്‍ട്ടുണ്ട്. 

പത്തനംതിട്ട ജില്ലയില്‍ വേനല്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവിക്കുന്ന ചൂടിന് ശമനം ഉണ്ടായേക്കും.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വ്യാപകമായി മഴപെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. അതേസമയം ചൂട് നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയങ്ങളില്‍ വെയില്‍ നേരിട്ടേല്‍ക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.