ടിക് ടോക്കിനെ പുറത്താക്കി ഗൂഗിള്‍

Wednesday 17 April 2019 10:27 am IST

ന്യൂദല്‍ഹി: വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ യുവാക്കളുടെയിടയില്‍ വൈറലായി പടര്‍ന്ന ടിക് ടോക്ക് ആപ്പിനെ ഇന്ത്യയില്‍നിന്നും ഗൂഗിള്‍ പുറത്താക്കി .ഇതോടെ ഇന്ത്യയില്‍നിന്നും ടിക് ടോക്ക് അപ്രത്യക്ഷമാകും. ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ആപ്പ് ഗൂഗിള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഈ നടപടി.

അശ്ലീല പ്രചരിപ്പിക്കുകയും ആപ്പ് ഉപയോഗിക്കുന്ന കുട്ടികള്‍ ലൈംഗീക ചൂഷണത്തിനു ഇരയാകാന്‍ ഇടയാക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക്ക് നിരോധിച്ചത്. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ ഗൂഗിളിനും ആപ്പിളിനും കത്തയച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ഇന്ത്യയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ടിക് ടോക്ക് ലഭ്യമല്ല. അതെ സമയം, ആപ്പിള്‍ ഇത് വരെയും അവരുടെ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക് പിന്‍വലിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.