ചായ ചൂടാക്കി നല്‍കിയില്ല; അമ്മയെ മകന്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

Wednesday 17 April 2019 10:47 am IST

തൃശൂര്‍ : ചായ ചൂടാക്കി നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് അമ്മയെ മകന്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. 50 ശതമാനത്തിലേറെ പൊള്ളലേറ്റ അമ്മ ലീലയെ (53) തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ലീലയുടെ മകന്‍ കൈപ്പിള്ളി വീട്ടില്‍ വിഷ്ണു(24)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

വിവിധ തരം ലഹരിക്കടിമപ്പെട്ട വിഷ്ണു അമ്മയെ നിരന്തരം ദ്രോഹിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ആറുമാസം മുമ്ബ് ഒരു ബൈക്ക് അപകടത്തില്‍ ഗുരുതരാവസ്ഥയിലായ വിഷ്ണുവിനെ കൂലിപ്പണിയെടുത്തും നാട്ടുകാരുടെ സഹായം സ്വരൂപിച്ചുമാണ് അമ്മ ലീല ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നത്. അപകടത്തില്‍ വിഷ്ണുവിന്റെ ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.